ജീവനം-അതിജീവനം: മാലിന്യസംസ്‌കരണ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന്

കൊണ്ടോട്ടി: നഗരസഭയില്‍ നടപ്പാക്കുന്ന ജീവനം-അതിജീവനം മാലിന്യസംസ്‌കരണ പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ നടക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി അറിയിച്ചു. ഒന്നാംഘട്ടത്തിന്റെ പൂര്‍ത്തികരണ പ്രഖ്യാപനവും ഫളാഗ് ഓഫും ചെയര്‍മാന്‍ നിര്‍വഹിക്കും. ഹരിതസേന മുഖനേ നടപ്പാക്കുന്ന രണ്ടാംഘട്ട മാലിന്യനിര്‍മാര്‍ജനത്തിന്റെയും ഡ്രൈഡേ പദ്ധതിയുടേയും പ്രഖ്യാപനം ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന നിര്‍വഹിക്കും. ഒന്നാംഘട്ടത്തില്‍ 30 ലോഡ് അജൈവമാലിന്യമാണ് വീടുകളില്‍നിന്ന് ശേഖരിച്ച് കൊണ്ടുപോയിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഫീസ് ഈടാക്കിയാണ് മാലിന്യനിര്‍മാര്‍ജന പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി ജനുവരി ആദ്യവാരത്തില്‍ രണ്ട് മണിക്കൂര്‍ കടകളടച്ച് ഡ്രൈഡേ ആചരിക്കും. ഈ സമയത്ത് കച്ചവട സ്ഥാപനങ്ങളും പരിസരപ്രദേശങ്ങളും വ്യാപാരികളുടെ സഹകരണത്തോടെ ശുചീകരിക്കും. ഇതര സംസ്ഥാന തൊഴിലാളി സംഗമവും രോഗനിര്‍ണയ ക്യാംപും ബോധവത്കരണവും ഇന്ന് രാവിലെ ഒമ്പതിന് മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ നഫീസ, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ.കെ കെ സമദ്, എം മുഹമ്മദ് ഷാ, കൗണ്‍സിലര്‍മാരായ ചുക്കാന്‍ ബിച്ചു, പി അബ്ദുറഹ്മാന്‍, പി മൂസ,പുലാശ്ശേരി മുസ്തഫ സംബന്ധിച്ചു.

RELATED STORIES

Share it
Top