ജീപ്പ് വയലിലേക്കു മറിഞ്ഞു; തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി

ഇരിട്ടി: നിയന്ത്രണം വിട്ട ബൊലേറൊ ജീപ്പ് പഴശ്ശി ജലാശയത്തിന്റെ ഭാഗമായ തന്തോട് വയലിലേക്ക് മറിഞ്ഞു. പദ്ധതിയുടെ ഷട്ടര്‍ തുറന്നു കിടക്കുന്നതിനാല്‍ വെള്ളം കുറഞ്ഞത് കാരണം വന്‍ അപകടം ഒഴിവായി. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് അപകടം.
ഇരിട്ടിയില്‍ നിന്നു പെരുമ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് സംരക്ഷണത്തിനായി സ്ഥാപിച്ച കരിങ്കല്‍ തൂണ്‍ തകര്‍ത്ത് റോഡിന്റെ എതിര്‍ വശത്ത് വയലിലേക്ക് മറിയുകയായിരുന്നു.
ഒരു ഭാഗത്ത് പുഴയും മറുഭാഗത്ത് പഴശ്ശി ഷട്ടര്‍ ഇടുന്ന സമയങ്ങളില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന പ്രദേശവുമാണിത്. ഷട്ടര്‍ തുറന്നു കിടന്നതിനാല്‍ വന്‍ അപകടം ഒഴിവായി. എടക്കാനം  സ്വദേശിയുടേതാണ് വാഹനം. വാഹന ഓടിച്ചയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

RELATED STORIES

Share it
Top