ജീപ്പ് അപകടത്തില്‍പ്പെട്ടു; വൈദ്യുതി ലൈന്‍ പൊട്ടിവീണ് വനം കത്തിനശിച്ചു

കുമളി: ആനവിലാസം ചെങ്കരയില്‍ ജീപ്പ് അപകടത്തില്‍പ്പെട്ട് 11 കിലോവാട്ട് വൈദ്യതി ലൈന്‍ പൊട്ടിവീണ് വന്‍ തീപ്പിടുത്തം. ഇതേതുടര്‍ന്ന് ഏക്കറ് കണക്കിന് വനമേഖല കത്തി നശിച്ചു. തലനാരിഴയ്ക്കാണ് ഡ്രൈവര്‍ രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ വാഹനത്തിന്റെ ജോയിന്റ് തകര്‍ന്നതാണ് അപകത്തിന് കാരണം.
കട്ടപ്പന ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വൈകുന്നേരത്തോടെയാണ് തോട്ടം തൊഴിലാളികളെ തോട്ടത്തില്‍ നിന്നു തിരികെ കൊണ്ടുവരാന്‍ പോയ വാഹനം അപകടത്തില്‍പ്പെട്ടത്. ആനവിലാസം ചെങ്കരയില്‍വച്ച് ജീപ്പിന്റെ ജോയിന്റ് തകരുകയും നിയന്ത്രണംവിട്ട് വാഹനം സമീപത്ത് നിന്ന മരത്തില്‍ ഇടിച്ച് കൊക്കയില്‍ പതിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മരം ഒടിഞ്ഞ് സമീപത്തുള്ള പതിനൊന്ന് കെവി ലൈനില്‍ പതിച്ചു. ലൈന്‍പൊട്ടി വീഴുകയും തുടര്‍ന്ന് തീ പിടിക്കുകയുമായിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് െ്രെഡവര്‍ കുരിശുമല ഇല്ലിക്കല്‍ മനോജ് അത്ഭുതകരമായി രക്ഷപ്പെടുകയയിരുന്നു.
ഇയാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുമുണ്ട്. ശബ്ദ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മനോജിനെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത വേനലില്‍ പ്രദേശം ഉണങ്ങി കിടന്നിരുന്നതിനാല്‍ തീ വേഗത്തില്‍ പടരുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പന ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുകയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവല്‍ തീയണയ്ക്കുകയും ചെയ്തു. കുമളി പോലിസും സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

RELATED STORIES

Share it
Top