ജീപ്പ് അപകടത്തില്‍പെട്ട് അഞ്ചു പേര്‍ക്ക് പരിക്ക്‌

വാണിമേല്‍: വിവാഹപാര്‍ട്ടി സഞ്ചരിച്ച സ്വകാര്യ ജീപ്പ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പതിനൊന്നര മണിയോടെ പാറക്കടവ് ചെറ്റക്കണ്ടി റോഡിലാണ് അപകടം. വാണിയന്റവിട നൗഫലിന്റെ വീട്ടു മതിലിലിടിച്ചാണ് വണ്ടി നിന്നത്.
ജീപ്പ് െ്രെഡവര്‍ പനച്ചിത്തറ അര്‍ഷാദ്,ആനപ്പാറക്കല്‍ ജമീല, ആനപ്പാറക്കല്‍ മാമി, ആനപ്പാറക്കല്‍ സഫീറ, സഫീറയുടെ പതിനൊന്ന് വയസുള്ള മകന്‍ സവാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയോട്ടെ പുത്തോറത്ത് ആലിക്കുട്ടിയുടെ മകന്‍ ജാബിറിന്റെ വിവാഹത്തോടനുബന്ധിച്ച് പോയ ജീപ്പാണ് അപകടത്തില്‍പെട്ടത്.

RELATED STORIES

Share it
Top