ജീന്‍സ് ധരിക്കാന്‍ അനുവദിച്ചില്ല: എസ്‌ഐയെ ഭാര്യയും മക്കളും ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സദാര്‍ ബസാറില്‍ സബ് ഇന്‍സ്‌പെക്ടറെ ജീന്‍സ് ധരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ ഭാര്യയും നാല് പെണ്‍മക്കളും ചേര്‍ന്ന് ക്വ്‌ട്ടേഷന്‍ നല്‍കി കൊന്നു. 52കാരനായ മെഹര്‍ബാന്‍ അലിയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇയാളുടെ ഭാര്യ സയ്യിദാ ബീഗം(52), മക്കളായ സീന(26), സീനാത്(22)ഇറാം(19)ആലിയ(18) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ കനാലില്‍ നിന്ന് എസ്‌ഐയുടെ മൃതദേഹം കണ്ടെടുത്ത പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.എന്നാല്‍ ഈ അന്വേഷണത്തോട് ഭാര്യയും മക്കളും സഹകരിച്ചില്ല. തുടര്‍ന്നുണ്ടായ സംശയമാണ് സത്യാവസ്ഥ പുറത്തുവരാന്‍ കാരണമായത്.സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവര്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചത്. ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് കൊലപാതകം ആസുത്രണം ചെയ്തതിന്റെ തെളിവും ലഭിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

RELATED STORIES

Share it
Top