ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ, 60 പേര്‍ അവശര്‍; വിവരം മറച്ചുവച്ച് അധികൃതര്‍തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 60 കായികതാരങ്ങള്‍ അവശനിലയിലായി. വിവരം പുറത്തറിയിക്കാതെ അധികൃതര്‍ കുട്ടികളെ പൂട്ടിയിട്ടതായി ആരോപണം. വീട്ടുകാരെപ്പോലും അറിയാതിരിക്കാതെ കുട്ടികളെ പൂട്ടിയിട്ട് ഡോക്ടറെ വിളിച്ചു വരുത്തി ചികില്‍സ നല്‍കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
രക്ഷിതാക്കളെ വിവരം അറിയിക്കുകയോ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്യണമെന്ന് ഭക്ഷ്യവിഷബാധയേറ്റ കുട്ടികള്‍ ആവശ്യപ്പെട്ടത്  സ്വകാര്യ ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കടുത്ത ഭക്ഷ്യവിഷബാധയേറ്റ് രണ്ടുകുട്ടികള്‍ രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രണ്ടുവര്‍ഷം മുന്‍പും സ്‌കൂളിലെ വിദ്യാര്‍ഥിള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

RELATED STORIES

Share it
Top