ജി രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ബിജെപിയില്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍ അംഗം ഡോ. പ്രമീള ദേവി, മലങ്കര സഭാംഗം സി തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ്് കരകുളം ദിവാകരന്‍ എന്നിവരാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. കൂടിക്കാഴ്ചയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതംചെയ്തു. ബിജെപി പരിപാടി ഉദ്ഘാടനം ചെയ്തതിന് ജി രാമന്‍നായരെ കോണ്‍ഗ്രസ്സില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ശബരിമലയിലേക്ക് എന്‍ഡിഎ രഥയാത്ര
തിരുവനന്തപുരം: ശബരിമല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രഥയാത്ര നടത്തുന്നു. എന്‍ഡിഎയുടെ പേരിലായിരിക്കും യാത്രയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. നവംബര്‍ എട്ടിന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്ര 13ന് പത്തനംതിട്ടയില്‍ അവസാനിക്കും. ബിജെപി സംസ്ഥാന അധ്യക്ഷനും ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്നാണ് യാത്ര നയിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

RELATED STORIES

Share it
Top