ജി രാജേന്ദ്രനും വിജയകുമാര്‍ മേനോനും കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ്

തിരുവനന്തപുരം: 2017ലെ കേരള ലളിതകലാ അക്കാദമിയുടെ ഫെല്ലോഷിപ്പിനു ചിത്രകാരന്‍ ജി രാജേന്ദ്രനും കലാനിരൂപകന്‍ വിജയകുമാര്‍ മേനോനും അര്‍ഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണു ഫെലോഷിപ്പ്. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. രണ്ടു തവണ കേരള ലളിതകലാ അക്കാദമി ഭരണസമിതി അംഗമായും 1983ല്‍ കേന്ദ്ര ലളിതകലാ അക്കാദമിയില്‍ സംസ്ഥാന പ്രതിനിധിയായും ജി രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യരൂപരചനയില്‍ ചടുലത സക്രിയമാക്കാന്‍ എങ്ങനെ കഴിയുമെന്ന് അന്വേഷിച്ച കലാകാരനാണ് ജി രാജേന്ദ്രന്‍.  കലാവൈജ്ഞാനിക മേഖലയില്‍ മലയാളത്തിനു നിസ്തുലമായ സംഭാവന നല്‍കിയ കലാകാരനാണു വിജയകുമാര്‍ മേനോന്‍.   ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി  പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ വിജയകുമാര്‍ മേനോന് ലഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top