ജിഷ വധം: പുതിയ വെളിപ്പെടുത്തലുകള്‍ സംശയം മാത്രമെന്ന് പോലിസ്

കൊച്ചി: ജിഷ കൊലക്കേസിലെ ഓട്ടോെ്രെഡവറായ നിഷയുടെ പുതിയ വെളിപ്പെടുത്തലുകളില്‍ കഴമ്പില്ലെന്ന് പൊലിസ്. വീടിനുസമീപത്തെ പാറമടയില്‍ നടന്ന മറ്റൊരു കൊലപാതകം കണ്ടതിനാലാണു ജിഷയെ കൊലചെയ്തതെന്ന് നിഷ കഴിഞ്ഞദിവസം പത്രസ മ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.ഒരാഴ്ച മുമ്പാണ് ജിഷയുടെ ബന്ധുവായ ലൈലയില്‍നിന്നു നിഷ സംഭവത്തേക്കുറിച്ച് അറിഞ്ഞത്. മരിക്കുന്നതിനു കുറച്ചുദിവസം മുമ്പ്് ജിഷ പാറമടയില്‍ കണ്ട കാഴ്ചയെക്കുറിച്ച് ലൈലയോട് പറഞ്ഞിരുന്നു. തനിക്ക് ശത്രുക്കളുണ്ടെന്ന് ലൈലയോട് ജിഷ പറഞ്ഞെങ്കിലും ആരൊക്കെയാണെന്ന് വ്യക്തമാക്കിയല്ല.

ജിഷയുടെ ശത്രുക്കളെ അമ്മ രാജേശ്വരിക്ക് അറിയാമെന്നും കേസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ തീര്‍ക്കാന്‍ സിബിഐ അന്വേഷണം വേണമെന്നും നിഷ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിഷയുടേത് സംശയങ്ങളാണെന്ന് പൊലിസ് വ്യക്തമാക്കി.

RELATED STORIES

Share it
Top