ജിഷ കൊലപാതം: നാള്‍വഴി

2016 ഏപ്രില്‍ 28: പെരുമ്പാവൂര്‍ വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ വീട്ടില്‍ രാജേശ്വരിയുടെ മകളായ നിയമ വിദ്യാര്‍ഥിനി ജിഷയെ ഒറ്റമുറി മാത്രമുള്ള വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നു.ഏപ്രില്‍ 29: കൊലപാതകത്തിന്റെ വകുപ്പ് മാത്രം ചേര്‍ത്ത് കുറുപ്പംപടി പോലിസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ജിഷയുടെ ശരീരത്തില്‍നിന്നു ശേഖരിച്ച സാംപിളുകളും വീടിനുള്ളില്‍നിന്നു ലഭിച്ച വിരലടയാളങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.മെയ് 2: പ്രതിയുടേത് എന്നു സംശയിക്കുന്ന ഒരു ജോഡി കറുത്ത പ്ലാസ്റ്റിക് ചെരിപ്പ്  ജിഷയുടെ വീടിനു സമീപത്തെ കനാലില്‍ നിന്നു ലഭിക്കുന്നു. ജിഷ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന റിപോര്‍ട്ട് പുറത്തുവരുന്നു. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തു. നാലുപേരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നു.മെയ് 3: അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ എത്തിയെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് ജിഷയുടെ മാതാവിനെ കാണാതെ മടങ്ങിപ്പോയി.മെയ് 4: ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളേറ്റതായി വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു. ക്രൂരമായ ആക്രമണവും പീഡനവും മൂലമാണു മരണം നടന്നതെന്നും റിപോര്‍ട്ടില്‍.മെയ് 7: അന്നത്തെ ഡിജിപി ടി പി സെന്‍കുമാറും ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രനും സംഭവസ്ഥലം സന്ദര്‍ശിച്ചു.മെയ് 7: അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ജിഷയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട്് പെരുമ്പാവൂരില്‍ എല്‍ഡിഎഫ് രാപകല്‍ സമരം ആരംഭിച്ചു.മെയ് 9: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ആദ്യ രേഖാചിത്രം പുറത്തുവിട്ടു.മെയ് 12: ജിഷയുടെ ശരീരത്തിലേറ്റ കടിയുടെ അടിസ്ഥാനത്തില്‍ മുന്‍നിരയിലെ പല്ലുകളില്‍ വിടവുള്ളയാളുകളെക്കുറിച്ച് അന്വേഷണം തുടങ്ങുന്നു.മെയ് 15: പ്രതിയുടേതെന്നു സംശയിക്കുന്ന ഡിഎന്‍എ സാംപിള്‍ തിരിച്ചറിഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ അന്വേഷണച്ചുമതല എഡിജിപി ബി സന്ധ്യക്കു കൈമാറാന്‍ തീരുമാനം.മെയ് 27: ദക്ഷിണ മേഖല എഡിജിപി ബി സന്ധ്യ അന്വേഷണം ഏറ്റെടുത്തു. ജൂണ്‍ 2: ടി പി സെന്‍കുമാറിനു പകരം ലോക്‌നാഥ് ബെഹ്‌റ പുതിയ ഡിജിപിയായി ചുമതലയേറ്റു.ജൂണ്‍ 3: പുതിയ അന്വേഷണസംഘം കൊലയാളിയുടെ പുതിയ കളര്‍ രേഖാചിത്രം തയ്യാറാക്കി പുറത്തുവിട്ടു.ജൂണ്‍ 5: ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജിഷയുടെ വീട് സന്ദര്‍ശിച്ചു. ജൂണ്‍ 14: അസം സ്വദേശി അമീറുല്‍ ഇസ്‌ലാം കേസില്‍ കാഞ്ചീപുരത്ത് നിന്നു പോലിസ് കസ്റ്റഡിയില്‍. ചെരിപ്പില്‍ കണ്ടെത്തിയ രക്തം ജിഷയുടേതാണെന്നു പരിശോധനാ ഫലം.ജൂണ്‍ 15: പ്രതി അമീറുല്‍ ഇസ്‌ലാം കുറ്റം സമ്മതിച്ചതായി പോലിസ്.ജൂണ്‍ 16: ഡിഎന്‍എ പരിശോധനയിലും പ്രതി അമീറുല്‍ ഇസ്‌ലം ആണെന്ന് തെളിയുന്നു.ജൂണ്‍ 17: പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.സപ്തംബര്‍ 17: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അമീറുല്‍ ഇസ്് ലാമിനെ ഏക പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.2017 മാര്‍ച് 13: കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു.2017 ഡിസംബര്‍ 6: കേസില്‍ ഇരു ഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി. 2017 ഡിസംബര്‍ 12: അമീറുല്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് കോടതി വിധിച്ചു.

RELATED STORIES

Share it
Top