ജിഷ്ണു കേസ് : ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി കൃഷ്ണദാസ്



കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പാലക്കാട് ലക്കിടി നെഹ്‌റു കോളജ് ചെയര്‍മാന്‍ കൃഷ്ണദാസ് ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ജാമ്യം അനുവദിച്ചപ്പോള്‍ കോടതി പറഞ്ഞിരുന്ന ഉപാധികളില്‍ കേരളം വിട്ടുപോവരുതെന്നുള്ള വ്യവസ്ഥ ഇളവുചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഹരജി കോടതി പരിഗണിക്കാനായി മാറ്റി.

RELATED STORIES

Share it
Top