ജിഷ്ണു കേസ്‌പോലിസ് ഇടപെടല്‍ നിരീക്ഷിക്കും : മനുഷ്യാവകാശ കമ്മീഷന്‍കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസില്‍ പോലിസിനെ സംബന്ധിച്ച കാര്യങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിക്കുമെന്ന് ആക്റ്റിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ്്. കോഴിക്കോട് നടന്ന സിറ്റിങില്‍ ജിഷ്ണുവിന്റെ ബന്ധുക്കളുടെ പരാതി സ്വീകരിച്ചതിനു ശേഷം, മറ്റൊരു സ്വകാര്യ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് ജിഷ്ണു കേസ് നിരീക്ഷിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചത്. ജിഷ്ണുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതി, പ്രത്യേക കുറിപ്പോടെ ചുമതലയുള്ള കമ്മീഷന്‍ അംഗത്തിനു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കപ്പെട്ടതായും, കേരളാ പോലിസിന്റെ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും ജിഷ്ണുവിന്റെ പിതാവ് അശോകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മകന്റെ മരണ കാരണവും കേസ് അട്ടിമറിച്ചതിനെ കുറിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top