ജില്ലാ പഞ്ചായത്ത് ഗേള്‍സ് ഒണ്‍ലി ബസ്സുകള്‍ വിതരണം ചെയ്തു

മലപ്പുറം:  ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 32 വിദ്യാലയങ്ങളിലേക്ക് ജില്ലാ പഞ്ചായത്ത് ബസ്സുകള്‍ വിതരണം ചെയ്തു.
പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് സമ്മാനമായാണ് ഗേള്‍സ് ഒണ്‍ലി ‘ബസ്സുകള്‍ നല്‍കിയത്. പെണ്‍കുട്ടികളുടെ യാത്രാബുദ്ധിമുട്ട് കണക്കിലെടുത്താണ് ജില്ലാ പഞ്ചായത്തിന്റെ ഗേള്‍സ് ഒണ്‍ലി ബസ് വിതരണം. ബസ്സുകളുടെ ഫ്ളാഗ് ഓഫ് പി കെ കുഞ്ഞാലിക്കുട്ടി എംപി നിര്‍വഹിച്ചു.
പി ഉബൈദുല്ല എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2017-18 വാര്‍ഷിക പദ്ധതയിലുള്‍പ്പെടുത്തി 5.75 കോടി രൂപ ചെലവഴിച്ചാണ് ബസ് നല്‍കിയത്. രാവിലെ മഞ്ചേരിയില്‍ നിന്നു മലപ്പുറത്തേക്ക് ഘോഷയാത്രയായാണ് ബസ്സുകള്‍ എത്തിച്ചത്.
ഉച്ചയ്ക്കുശേഷം 32 ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലെ 32 സ്‌കൂളുകളില്‍ അതത് മണ്ഡലങ്ങളിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ബസ്സുകളുടെ താക്കോല്‍ ദാനം നടത്തി. 32 വിദ്യാലയങ്ങള്‍ക്ക് ഒരുമിച്ച് ബസ് വാങ്ങി നല്‍കിയ സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്താണ് മലപ്പുറം.

RELATED STORIES

Share it
Top