ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വാങ്ങിയ ഭൂമി കൈമാറ്റം ചെയ്യുന്നത് വിലക്കാനാവില്ല

കൊച്ചി: ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ വാങ്ങിയ ഭൂമി കൈമാറ്റം ചെയ്യുന്നത് വിലക്കാന്‍ നിയമപരമായി സാധ്യമല്ലെന്ന് ഹൈക്കോടതി. ധനസഹായം മുഴുവന്‍ തിരിച്ചടച്ചിട്ടും ഭൂമി കൈമാറ്റം ചെയ്യുന്ന വ്യവസ്ഥ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചൂണ്ടിക്കാട്ടി തൃശൂര്‍ മുകുന്ദപുരം സ്വദേശിനി ഇന്ദിര നല്‍കിയ ഹരജിയിലാണ് ഉത്തരവ്. പട്ടികജാതിക്കാര്‍ക്കുള്ള സഹായപദ്ധതിയുടെ ഭാഗമായാണ് ഹരജിക്കാരിക്ക് ഭൂമി വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കിയതെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചു. പഞ്ചായത്തിന്റെ സഹായത്തോടെ വാങ്ങുന്ന ഭൂമി പിന്നീട് കൈമാറ്റം ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഇത് തടയാനാണ് വ്യവസ്ഥയെന്നും ജില്ലാ പഞ്ചായത്ത് ബോധിപ്പിച്ചു. എന്നാല്‍ ഹരജിക്കാരിയുടെ ഭൂമികൈമാറ്റം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

RELATED STORIES

Share it
Top