ജില്ലാ കോടതിയുടെ ചുറ്റുമതില്‍ പൊളിച്ചു

തലശ്ശേരി: ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി വളവ് നിവര്‍ത്താന്‍ വേണ്ടി ജില്ലാ കോടതിയുടെ ചുറ്റുമതില്‍ പൊളിച്ചുതുടങ്ങി. മാഹി-കണ്ണൂര്‍ ദേശീയ പാതയില്‍ പുന്നോല്‍ മുതല്‍ കൊടുവള്ളി വരെയുള്ള നഗരത്തിനകത്തെ പാത വീതി കൂട്ടുന്നതിനു വേണ്ടിയാണ് ജില്ലാ കോടതിയുടെ ചുറ്റുമതില്‍ പൊളിക്കുന്നത്. ഇതിന്റെ ഭാഗമായി തലശ്ശേരി ആര്‍ഡി ഓഫിസിന്റെ എതിര്‍വശത്തുള്ള തലശ്ശേരി കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിന്റെ കെട്ടിടത്തിന്റെ ഭിത്തി പൊളിച്ചുമാറ്റി. പകരം നടപ്പാത നിര്‍മിച്ചിട്ടുണ്ട്. ചുറ്റുമതില്‍ കാല്‍നടയാത്രക്കാ ര്‍ക്ക് വന്‍ അപകട ഭീഷണിയായിരുന്നു. തലശ്ശേരി കോടതി വളവിലും റോഡ് വീതി കുറഞ്ഞതിനെ തുടര്‍ന്ന് അപകടം പതിവായിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമവകുപ്പിന്റെ അനുമതിയോടെ ചുറ്റുമതില്‍ പൊളിക്കുന്നത്. ഇന്നലെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചാണ് കോടതി കോംപൗണ്ടിലെ മതില്‍ പൊളിച്ച് പ്രവൃത്തി ആരംഭിച്ചത്.

RELATED STORIES

Share it
Top