ജില്ലാ കിസാന്‍ മേളയ്ക്ക് പട്ടാമ്പിയില്‍ തുടക്കം

പട്ടാമ്പി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ സംഘടിപ്പിച്ച ജില്ല കിസാന്‍ മേളയ്ക്ക് പട്ടാമ്പി ഗവര്‍ണമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. മുഹമ്മദ് മുഹസിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം മുഹമ്മദലി മാസ്റ്റര്‍ ആധ്യക്ഷനായി. കാര്‍ഷിക പ്രദര്‍ശനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി എം പുഷ്പജ ഉദ്ഘാടനം ചെയ്തു. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം നീലകണ്ഠന്‍, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍ മാസ്റ്റര്‍, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രജിഷ, കപൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, ജില്ലാ പഞ്ചായത്തംഗങ്ങളായ സാബിറ ടീച്ചര്‍, ഇന്ദിര ടീച്ചര്‍ പങ്കെടുത്തു.
മേളയില്‍ 42 സ്റ്റാളുകളിലായി വിവിധയിനം പ്രദര്‍ശനങ്ങളും വില്‍പനയും നടക്കുന്നു. മാമ്പഴങ്ങളുടെ പ്രദര്‍ശനം, വിവിധയിനം ചക്ക ഉല്‍പന്നങ്ങളുമായി ചക്കവണ്ടി, ഗുണമേന്‍മയുള്ള വിവിധ ഇനം പ്ലാവ്, മാവ് കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, വിള ആരോഗ്യ ക്ലിനിക്, ഇക്കോ ഷോപ്പുകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍, നാടന്‍ പച്ചക്കറിയുടെയും പഴങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും എന്നിവ ഒരുക്കിയിട്ടുണ്ട്. ഇന്നു രാവിലെ 9.30ന് നടക്കുന്ന കാര്‍ഷിക സെമിനാര്‍ കെ കൃഷ്ണന്‍കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും.പട്ടാമ്പി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ സംഘടിപ്പിച്ച ജില്ല കിസാന്‍ മേളയ്ക്ക് പട്ടാമ്പി ഗവര്‍ണമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. മുഹമ്മദ് മുഹസിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം മുഹമ്മദലി മാസ്റ്റര്‍ ആധ്യക്ഷനായി. കാര്‍ഷിക പ്രദര്‍ശനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി എം പുഷ്പജ ഉദ്ഘാടനം ചെയ്തു. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം നീലകണ്ഠന്‍, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍ മാസ്റ്റര്‍, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രജിഷ, കപൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, ജില്ലാ പഞ്ചായത്തംഗങ്ങളായ സാബിറ ടീച്ചര്‍, ഇന്ദിര ടീച്ചര്‍ പങ്കെടുത്തു.
മേളയില്‍ 42 സ്റ്റാളുകളിലായി വിവിധയിനം പ്രദര്‍ശനങ്ങളും വില്‍പനയും നടക്കുന്നു. മാമ്പഴങ്ങളുടെ പ്രദര്‍ശനം, വിവിധയിനം ചക്ക ഉല്‍പന്നങ്ങളുമായി ചക്കവണ്ടി, ഗുണമേന്‍മയുള്ള വിവിധ ഇനം പ്ലാവ്, മാവ് കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, വിള ആരോഗ്യ ക്ലിനിക്, ഇക്കോ ഷോപ്പുകള്‍, അഗ്രോ സര്‍വ്വീസ് സെന്ററുകള്‍, നാടന്‍ പച്ചക്കറിയുടെയും പഴങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും എന്നിവ ഒരുക്കിയിട്ടുണ്ട്. ഇന്നു രാവിലെ 9.30ന് നടക്കുന്ന കാര്‍ഷിക സെമിനാര്‍ കെ കൃഷ്ണന്‍കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top