ജില്ലാ ആശുപത്രി മാസ്റ്റര്‍ പ്ലാന്‍: പ്രവൃത്തി സപ്തംബറില്‍ തുടങ്ങും

കണ്ണൂര്‍:  ജില്ലാ ആശുപത്രി വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പ്രവൃത്തികള്‍ സപ്തംബറില്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനം യോഗം വിലയിരുത്തി. ഡിപിആറിന് ആഗസ്‌തോടെ കിഫ്ബി ബോര്‍ഡിന്റെ അന്തിമാംഗീകാരം ലഭിക്കും.
ഒരുവര്‍ഷം കൊണ്ട് മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള വികസനപ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയണമെന്ന് പ്രവൃത്തിയുടെ ചുമതലയുള്ള ബിഎസ്എന്‍എല്‍ അധികൃതരോട് യോഗം നിര്‍ദേശിച്ചു.
ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള പ്രതിരോധ വകുപ്പുമായി 1.83 ഏക്കര്‍ ഭൂമി കൈമാറ്റം ചെയ്യുന്നതു സംബന്ധിച്ച കാര്യങ്ങള്‍ക്കായി ജില്ലാ കലക്ടറെ യോഗം ചുമതലപ്പെടുത്തി. പകരമായി ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിക്ക് എതിര്‍വശത്തെ 1.5 ഏക്കര്‍ സ്ഥലം വിട്ടുനല്‍കുന്നതാണ് ഫോര്‍മുല. ഇക്കാര്യത്തില്‍ തത്വത്തില്‍ ധാരണയായാതായി കലക്ടര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ നടക്കുന്ന മറ്റു പ്രവൃത്തികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ജയബാലന്‍, ടി ടി റംല, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. എ ടി മനോജ്, ഡോ. കെ എം ഷാജ്, എന്‍എച്ച്എം ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ഡോ. കെ വി ലതീഷ്, ആശുപത്രി സൂപ്രണ്ട് ഡോ. രാജീവന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ ആസൂത്രണ സമിതിയംഗം കെ വി ഗോവിന്ദന്‍, ബിഎസ്എന്‍എ ല്‍, എല്‍എസ്ജിഡി എന്‍ജിനീയര്‍മാര്‍ തുടങ്ങയവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top