ജില്ലാ ആശുപത്രിയില്‍ രണ്ട് ഡയാലിസിസ് യന്ത്രങ്ങള്‍കൂടി സ്ഥാപിച്ചു

കണ്ണൂര്‍: എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍നിന്നുള്ള 13.23 ലക്ഷം രൂപ വിനിയോഗിച്ച് ജില്ലാ ആശുപത്രിയില്‍ രണ്ടു ഡയാലിസിസ് യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും സജ്ജീകരിച്ചു. ഇതോടെ ആകെ 19 ഡയാലിസിസ് യന്ത്രങ്ങളായി. ഇവ ഉപയോഗിച്ച് പ്രതിദിനം എഴുപതോളം ഡയാലിസിസ് നല്‍കാനാവും. 874 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 533ാമത്തെ ആള്‍ക്ക് ടോക്കണ്‍ നല്‍കി. 341 പേര്‍ ഡയാലിസിസിനായി കാത്തിരിക്കുന്നു. രണ്ട് മള്‍ട്ടിപാര മോണിറ്ററുകള്‍, ഒരു ബൈ കാര്‍ബണേറ്റ് മിക്‌സ്ചര്‍, രണ്ട് ബെഡ്‌ടോപ്പ് ടേബിള്‍ എന്നിവയും പുതുതായി ഒരുക്കിയിട്ടുണ്ട്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി പി ദിവ്യ, കന്റോണ്‍മെന്റ് ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട. കേണല്‍ പി പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ പി ജയബാലന്‍, അജിത്ത് മാട്ടൂല്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. വി പി രാജേഷ് എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top