ജില്ലാ ആശുപത്രിയില്‍ ടോയ്‌ലറ്റ് അടച്ചുപൂട്ടി

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ വീണ്ടും രോഗികളോട് നീതിനിഷേധം. ഇത്തവണ അത്യാഹിത വിഭാഗത്തിലെ ടോയ്‌ലറ്റ് സൗകര്യം നിഷേധിച്ചാണ് രോഗികളോട് ആശുപത്രി അധികൃതരുടെ ക്രൂരത. അത്യാഹിത വിഭാഗത്തിലെ ടോയ്‌ലറ്റ് പൂട്ടിയിട്ട് ഒരാഴ്ച കഴിഞ്ഞു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കാര്യം സാധിക്കണമെങ്കില്‍ 100 മീറ്റര്‍ ദൂരം മാറി പൊതു ടോയ്‌ലറ്റുകളിലെത്തേണ്ട അവസ്ഥ. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതുകൊണ്ട് ടോയ്‌ലറ്റ് പൂട്ടിയെന്നാണ് അധികൃതരുടെ വിശദീകരണം.
തികച്ചും മനുഷ്യാവകാശ ലംഘനമാണ് ജില്ലാ ആശുപത്രി അധികൃതര്‍ അത്യാഹിത വിഭാഗത്തിലെ രോഗികളോട് കാണിക്കുന്നത്. ആകെയുള്ള ഒരു ടോയ്‌ലറ്റ് കഴിഞ്ഞ ഒരാഴ്ചയായി പൂട്ടിയിട്ടിരിക്കയാണ്. അത്യാഹിത വിഭാഗത്തിലെ രോഗികള്‍ക്ക് പ്രഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ 50ഉം 100ഉം മീറ്റര്‍ മാറി പുറത്തെ പൊതു ടോയ്‌ലറ്റുകളെ ആശ്രയിക്കണം.

RELATED STORIES

Share it
Top