ജില്ലാ ആശുപത്രിയിലെ കുടിവെള്ളം മലിനം

തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിലെ കുടിവെള്ളത്തില്‍ മലിനജലം ഒഴുകിയെത്തുന്നത് തടയണമെന്ന് കേരള ഗണക മഹാസഭ തൊടുപുഴ ടൗണ്‍ ശാഖ. ശാഖാ പ്രസിഡന്റ് ജൈജു വി കെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന മാനേജിങ് കൗണ്‍സില്‍ അംഗം ടി കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.
മഴക്കാല രോഗങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ വൈദ്യന്‍ വി എസ് കുമാര്‍ ക്ലാസെടുത്തു. പി എസ് ഗോപി, രജനി സുരേഷ്, അജേഷ് ബാലകൃഷ്ണന്‍, എം എന്‍ രാമകൃഷ്ണന്‍, സുനില്‍രാജപ്പന്‍, വി എം സജീഷ്, കെ ജി സോമന്‍, ടി ആര്‍ രാജന്‍,സി കെ രവി സംസാരിച്ചു.

RELATED STORIES

Share it
Top