ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിന് അവഗണന മാത്രം

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച അമ്മത്തൊട്ടിലിന് അവഗണന മാത്രം. ഒരു വര്‍ഷത്തോളമായി അമ്മത്തൊട്ടിലിന്റെ പ്രവര്‍ത്തനം നിലച്ചിട്ടെങ്കിലും അധികൃതര്‍ക്ക് ഇതറിഞ്ഞമട്ടില്ല. അമ്മത്തൊട്ടിലില്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ ചുവരുകള്‍ പൊളിഞ്ഞിരിക്കുന്നു. ഇലക്ട്രിക്കല്‍ സംവിധാനങ്ങളും തകരാറിലാണ്. ഇതിന്റെ പ്രവേശനകവാടവും സമീപ പ്രദേശങ്ങളും അനധികൃത കച്ചവടക്കാര്‍ കയ്യടക്കിയതോടെ അമ്മത്തൊട്ടില്‍ ജനങ്ങള്‍ക്കിടയില്‍ അന്യമാവുകയായിരുന്നു.
2009 ഒക്‌ടോബര്‍ 31നാണ് ജില്ലാശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് അമ്മത്തൊട്ടില്‍ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷത്തിനിടെ ആകെ 7 കുട്ടികളാണ് അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടിയത്. പരാധീനതകളില്‍ വീര്‍പ്പ്മുട്ടുന്ന അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തന ക്ഷമമാക്കണമെന്നു പറഞ്ഞിരുന്നെങ്കിലും എല്ലാ കടലാസിലൊതുങ്ങുകയായിരുന്നു. 2016 ഫിബ്രവരി 19 നാണ് അവസാനമായി അമ്മത്തൊട്ടിലില്‍ നിന്നും കുഞ്ഞിനെ ലഭിച്ചത്.
വനിതാ-ശിശു ആശുപത്രിയുടെ താഴത്തെ നിലയുടെ നവീകരണ പദ്ധതിയിലുള്‍പ്പെടുത്തി അമ്മത്തൊട്ടിലിന്റെ കെട്ടിടം നവീകരിച്ചുണ്ടെങ്കിലും തൊ ട്ടില്‍, വാതില്‍, സ്വിച്ച്, ബെല്‍ എന്നിവ സ്ഥാപിച്ച് ഇത് പ്രവര്‍ത്തനക്ഷമമാക്കേണ്ടത് ജില്ലാ ശിശുക്ഷേമസമിതിയാണ്. ഇതുസംബന്ധിച്ച് ജില്ലാ വനിതാ ശിശു ആശുപത്രി സുപ്രണ്ട് സംസ്ഥാന ശിശു ക്ഷേമ സമിതിക്ക് മാസങ്ങള്‍ക്കുമമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നു പറയുമ്പോഴും ഇതുവരെ ഇതു സംബന്ധിച്ച് യാതൊരു നടപടികളുമായിട്ടില്ല.

RELATED STORIES

Share it
Top