ജില്ലാ ആശുപത്രികളില്‍ ഹൃദയശസ്ത്രക്രിയ

തിരുവനന്തപുരം: രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ജില്ലാ ആശുപത്രികളില്‍ ഹൃദയശസ്ത്രക്രിയ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എട്ടു ജില്ലാ ആശുപത്രികളിലും രണ്ട് മെഡിക്കല്‍ കോളജുകളിലുമായി കാത്ത്‌ലാബുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കാത്ത്‌ലാബ് യൂനിറ്റുകളിലേക്ക് ആവശ്യമുള്ള തസ്തികകള്‍ സൃഷ്ടിച്ച ശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഏഴ് താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങാനുള്ള പ്രവര്‍ത്തനം തുടങ്ങി. അതില്‍ 19 എണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തി.  മഞ്ചേരി മെഡിക്കല്‍ കോളജിന് പുതിയ തസ്തിക അനുവദിച്ചു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. യുനാനി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു

RELATED STORIES

Share it
Top