ജില്ലാ അത്‌ലറ്റിക് മീറ്റ്: 10ാം തവണയും ഐഡിയല്‍ കടകശ്ശേരി ജേതാക്കള്‍

മുജീബ് ചേളാരി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച 48ാമത് മലപ്പുറം ജില്ലാ അത്‌ലറ്റിക് മീറ്റില്‍ 54 സ്വര്‍ണവും 35 വെള്ളിയും 24 വെങ്കലവുമടക്കം 729 പോയന്റുകള്‍ കരസ്ഥമാക്കി ഐഡിയല്‍ കടകശ്ശേരി ഇംഗ്ലീഷ് സ്‌കൂള്‍ തുടര്‍ച്ചയായ 10ാം തവണയും ചാംപ്യന്‍മാരായി.
അഞ്ചുവര്‍ഷം തുടര്‍ച്ചയായി ചാംപ്യന്‍മാരായിരുന്ന ഐഡിയല്‍ കടകശ്ശേരി 2008 ല്‍ മാത്രമാണ് ചാംപ്യന്‍പട്ടം വിട്ടുകൊടുത്തത്. 17 സ്വര്‍ണം, 12 വെള്ളി, 10 വെങ്കലം എന്നിവ നേടി മൊത്തം 260 പോയിന്റുമായി തവനൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി രണ്ടാം സ്ഥാനത്തും ഏഴ് സ്വര്‍ണവും ആറ് വെള്ളിയും 12 വെങ്കലവുമായി 180.5 പോയിന്റുമായി. കെഎച്ച്എംഎച്ച്എസ് വാളക്കുളം മൂന്നാംസ്ഥാനവും കരസ്ഥമാക്കി. 176 പോയന്റുമായി സിഎച്ച്എംഎച്ച്എസ് നാലാം സ്ഥാനത്തും 135 പോയന്റുമായി മൗലാനാ സ്‌പോര്‍ട് അക്കാദമി അഞ്ചാം സ്ഥാനത്തുമുണ്ട്. സമാപന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ്— ബഷീര്‍ സമ്മാനവിതരണം നിര്‍വഹിച്ചു.അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വി പി സക്കീര്‍ ഹുസൈന്‍, മജീദ് ഐഡിയല്‍, പ്രഫ. വേലായുധന്‍കുട്ടി, കെ കെ രവീന്ദ്രന്‍, ഋഷികേശ്, മുഹമ്മദ് ഖാസിം, ബാപ്പു, സൈഫുദ്ദീന്‍,പ്രവീണ്‍കുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top