ജില്ലാപഞ്ചായത്ത് പ്രവര്‍ത്തനം മുരടിച്ചുവെന്ന് എല്‍ഡിഎഫ്

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം ഭരണസമിതിക്ക് നേതൃത്വം നല്‍കുന്ന യുഡിഎഫ് അംഗങ്ങള്‍ക്കിടയിലെ പരസ്പര പോരില്‍ സ്തംഭിക്കുകയാണെന്ന് ജില്ലാ പഞ്ചായത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി ബോര്‍ഡ് കുറ്റപ്പെടുത്തി.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിന് ഒരു മാസം മാത്രം അവശേഷിക്കവെ, സംസ്ഥാനത്ത് 10ാം സ്ഥാനത്താണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ചെലവ്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ പഞ്ചായത്ത് ഗ്രാമസഭയില്‍ ജന പങ്കാളിത്തം കുറവായിരുന്നു.
യുഡിഎഫ് അംഗങ്ങളായ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കിടയില്‍ ഒരുതരം നിഴല്‍ യുദ്ധം നടക്കുകയാണ്.
ഭരണസമിതിയുടെ ഭാരവാഹികള്‍ ഉള്‍പ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. ഭരണത്തിന് നേതൃത്വം നല്‍കുന്ന യുഡിഎഫ് അംഗങ്ങള്‍ക്കിടയിലെ ഏകോപനമില്ലായ്മയും തൊഴുത്തില്‍ക്കുത്തും മൂലം പദ്ധതി നിര്‍വഹണം ക്രിത്യമായി വിലയിരുത്താനോ സമയബന്ധിതമായി ഇടപെടാനോ താല്‍പര്യം പ്രകടിപ്പിച്ച് കാണുന്നില്ല.
മുസ്്‌ലിം ലീഗുകാരനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടികളെ പരസ്യമായി ചോദ്യം ചെയ്യുകയും അതിന്റെ പേരില്‍ ഇടയുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാരനായ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ചെയ്യുന്നത്.
ജില്ലാ പഞ്ചായത്തിന് ലഭിക്കുന്ന ഫണ്ടുകള്‍ പൂര്‍ണമായി വിനിയോഗിച്ച് പരമാവധി വികസനം ഉറപ്പുവരുത്തുന്നതിന് ക്രിയാത്മക സഹകരണമാണ് ഇടതുപക്ഷ മെമ്പര്‍മാര്‍ സ്വീകരിച്ചു വന്നിട്ടുള്ളത്.
ഇടതുപക്ഷം നേതൃത്വം ന ല്‍കിയ മുന്‍ ഭരണസമിതികളുടെ കാലത്ത് സംസ്ഥാന ദേശീയ നിലവാരത്തില്‍ മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് നിരവധി തവണ ജില്ലാ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ രണ്ടേകാല്‍ വര്‍ഷം പിന്നിടുന്ന യുഡിഎഫ് ഭരണത്തില്‍ ജില്ലാ പഞ്ചായത്ത് എല്ലാ രംഗത്തും പിറകോട്ട് പോയിരിക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു.

RELATED STORIES

Share it
Top