ജില്ലയ്ക്ക് 8.57 ലക്ഷം അനുവദിച്ചു; സംസ്ഥാനത്താകെ 1.21 കോടി രൂപ

കാസര്‍കോട്: മല്‍സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ സിറ്റിങ്‌നടത്തി. ജില്ലയില്‍ കടാശ്വാസം ശിപാര്‍ശ ചെയ്തിട്ടും തുക ലഭിച്ചില്ലെന്ന 25 പരാതികളില്‍ പണം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് കമ്മീഷന്‍ ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയതിനെതുടര്‍ന്ന് 8,57,978 രൂപ ബന്ധപ്പെട്ട ബാങ്കുകള്‍ക്ക് അനുവദിച്ചു.
കടാശ്വാസ തുക നല്‍കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട്  നല്‍കിയ മൂന്നു അപേക്ഷകളില്‍ കടാശ്വാസം ലഭിക്കുന്നതുവരെ കാത്തിരിക്കാതെ വായ്പ തീര്‍പ്പാക്കി ആധാരമുള്‍പ്പെടെയുള്ള പ്രമാണങ്ങള്‍  നല്‍കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ജോയിന്റ് രജിസ്ട്രാറോട് കമ്മീഷന്‍ നിര്‍ദേശിച്ചു. അജാനൂര്‍ അര്‍ബന്‍ സര്‍വീസ് സഹകരണ സംഘത്തിലെ ഒരു കേസ് കാലഹരണപ്പെട്ട വായ്പയായതിനാല്‍  തീര്‍പ്പാക്കാനും നിര്‍ദേമുണ്ട്.
ഹോസ്ദുര്‍ഗ് സഹകരണ ഗ്രാമ വികസന ബാങ്കിലെ ഒരു വായ്പ  75 ശതമാനത്തില്‍ കൂടുതല്‍ തിരിച്ചടവ് വന്നതിനാല്‍ വായ്പ കണക്ക് തീര്‍പ്പാക്കും. നീലേശ്വരം ബ്ലോക്ക് സഹകരണ ഹൗസിംഗ് സൊസൈറ്റിയിലെ രണ്ടു വായ്പയ്ക്ക് കമ്മീഷന്‍ ശിപാര്‍ശ ചെയ്ത കടാശ്വാസ തുക കുറച്ചതിന്റെ കാരണം പരിശോധിച്ച് ശിപാര്‍ശ പ്രകാരമുള്ള തുക ലഭ്യമാക്കാന്‍ സഹകരണ ജില്ലാ ജോയിന്റ് രജിസ്ട്രാറിനോട് നിര്‍ദേശിച്ചു.
കമ്മീഷന്‍ വിവിധ കാലഘട്ടങ്ങളിലായി ശിപാര്‍ശ ചെയ്ത ഒന്നു മുതല്‍ ഒപതുവരെയുള്ള അര്‍ഹത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെയും കടാശ്വാസം ലഭിക്കാത്തവര്‍ക്ക് അര്‍ഹതപ്പെട്ട ആശ്വാസ തുക രണ്ടുമാസത്തിനകം അനുവദിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്കി.

RELATED STORIES

Share it
Top