ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് തടയിടാന്‍ ശ്രമം: സാദിഖലി തങ്ങള്‍

മലപ്പുറം: ഇടതുപക്ഷ സര്‍ക്കാറിന്റെ വിദ്യാഭ്യാസ രംഗത്തുള്ള അഴകൊഴമ്പന്‍ നയം അവസാനിപ്പിക്കണമെന്നും ഈ രംഗത്ത് ദ്രുതഗതിയില്‍ മുന്നേറുന്ന ജില്ലയുടെ പുരോഗതിക്ക് നിറംകെടുത്താനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും മുസലിംലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ജനസംഖ്യയില്‍ കേരളത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ യോഗ്യത നേടിയ മുഴുവന്‍ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിനുള്ള അവസരമൊരുക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ കടമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസ അവകാശ നിയമം വഴി എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠിക്കാനുള്ള അവസരമൊരുക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ഡിഡിഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറം മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് എന്‍ കെ അഫ്‌സല്‍ റഹ്്മാന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി വി മുസ്തഫ, മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാറച്ചോടന്‍, ഖജാഞ്ചി എന്‍ പി അക്ബര്‍, ഭാരവാഹികളായ ഹക്കീം കോല്‍മണ്ണ, കെ പി സവാദ്, ഹുസയ്ന്‍ ഉള്ളാട്ട്, എസ് അദിനാന്‍, സൈഫുല്ല ആനക്കയം, ഷാഫി കാടേങ്ങല്‍, കണ്ണിയന്‍ അബൂബക്കര്‍, ടി മുജീബ്, പി നൗഷാദ്, മന്‍സൂര്‍ പൂക്കോട്ടൂര്‍, നബീല്‍ വെണ്ണക്കോടന്‍, സി കെ ശിഹാബ്, സജീര്‍ കളപ്പാടന്‍, മന്നയില്‍ അബൂബക്കര്‍, എം പി മുഹമ്മദ്, പി കെ ബാവ, പി കെ ഹക്കീം, മുട്ടേങ്ങാടന്‍ മുഹമ്മദാലി, സമദ് സീമാടന്‍,സി പി സാദിഖലി സംസാരിച്ചു.

RELATED STORIES

Share it
Top