ജില്ലയുടെ വിദ്യാഭ്യാസ അപര്യാപ്തത പരിഹരിക്കണം : എസ് ഡിപിഐമലപ്പുറം: ഓരോ അധ്യയനവര്‍ഷാരംഭത്തിലും തുടര്‍പഠനത്തിനായി നെട്ടോട്ടമോടുന്ന മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ദുരിതമകറ്റാന്‍ ശാശ്വത പരിഹാരം കാണണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ വിദ്യാര്‍ഥികളുടെ പഠനമികവും രക്ഷിതാക്കളുടെ പ്രോല്‍സാഹനവുമാണ് വര്‍ഷംതോറുമുള്ള വിജയശതമാന വര്‍ധനവിലൂടെ ബോധ്യപ്പെടുന്നത്. പുതുതലമുറ കോഴ്‌സുകള്‍ ഇല്ലാത്തതും ഉള്ളവയിലെ സീറ്റുകളുടെ കുറവും ജില്ലയിലെ വിദ്യാര്‍ഥികളെ നിരാശയിലാക്കും. കാലങ്ങളായി മലപ്പുറത്തെ പ്രതിനിധീകരിക്കുന്നവര്‍ ജില്ലയുടെ വിദ്യഭ്യാസ പുരോഗതിക്ക് ക്രിയാത്മകമായി ഒന്നും ചെയ്യാതിരുന്നതിന്റെ തിക്തഫലമാണ് ജില്ല ഇന്നും അനുഭവിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. ദീര്‍ഘവീക്ഷണവും സാമൂഹിക പ്രതിബദ്ധതയുമില്ലാതെ അധികാരം അലങ്കാരമാക്കി നടന്നവര്‍ ജില്ലയുടെ വിദ്യഭ്യാസ പിന്നാക്കാവസ്ഥയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് കാപട്യമാണ്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജില്ലയില്‍തന്നെ തുടര്‍പഠന സൗകര്യമുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം. ക്ലാസുകള്‍ ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ അധികബാച്ചുകള്‍ അനുവദിക്കുന്ന സ്ഥിരംപരിപാടി ഒഴിവാക്കി ആവശ്യമായ ബാച്ചുകളും കോഴ്‌സുകളും ആദ്യമെ തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ വി ടി ഇക്‌റാമുല്‍ ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, ഖജാഞ്ചി എ സൈതലവിഹാജി, സെക്രട്ടറിമാരായ ടി എം ഷൗക്കത്ത്, എം പി മുസ്തഫ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, അരീക്കന്‍ ബീരാന്‍കുട്ടി, എ എം സുബൈര്‍ സംസാരിച്ചു.

RELATED STORIES

Share it
Top