ജില്ലയുടെ അഭിമാനപദ്ധതി ഓപറേഷന്‍ സുലൈമാനി വിപുലമാക്കുന്നു

കോഴിക്കോട്: വിശക്കുന്നവര്‍ക്ക് ഭക്ഷണം ഒരുക്കി കനിവിന്റെ നല്ലപാഠം പകര്‍ന്ന, ജില്ലയുടെ അഭിമാന പദ്ധതി ഓപറേഷന്‍ സുലൈമാനി കൂടുതല്‍ വിപുലമാക്കുന്നു. പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കോഴിക്കോട് കോട്ടപ്പറമ്പ് ഹോസ്പിറ്റലില്‍ സുലൈമാനി കൂപ്പണ്‍ വിതരണ കേന്ദ്രം ജില്ലാ കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു.
നഗരത്തില്‍ എത്തുന്ന ആരും പട്ടിണി കിടക്കേണ്ടി വരരുത് എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സുലൈമാനി പദ്ധതി ആരംഭിച്ചത്. ജില്ലയെ 13 സോണുകളായി തിരിച്ച് 15 ഓളം  വിതരണ കൗണ്ടറുകളില്‍ നിന്നായി എണ്‍പതിനായിരത്തില്‍പരം കൂപ്പണുകള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസ്, കലക്ടറേറ്റ്,  തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകള്‍ മുഖേന  വിതരണം ചെയ്യുന്ന കൂപ്പണുകള്‍ ഉപയോഗിച്ച് നഗരത്തിലെ തിരഞ്ഞെടുക്കപെട്ട അന്‍പതോളം, ഹോട്ടലുകളില്‍ നിന്നും വിശക്കുന്നവര്‍ക്കു ഭക്ഷണം സൗജന്യമായി ലഭിക്കും. പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി വടകര, കുറ്റിയാടി, ബാലുശേരി തുടങ്ങിയ സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൂപ്പണുകള്‍ വിതരണം ചെയ്തു.
ഒരു മാസത്തിനകം ഈ കേന്ദ്രങ്ങളിലും സ്ഥിരമായി കൂപ്പണുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിക്കും. ഉദ്ഘാടനചടങ്ങില്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.കെ സി രമേശ്—, ഡപ്യൂട്ടി സൂപ്രണ്ട് ടി മോഹന്‍ദാസ്, ഹോസ്പിറ്റല്‍ ആര്‍എംഒ സുചരിത എം എം, കെഎച്ച്ആര്‍എ.  ജില്ലാ പ്രസിഡന്റ്— പി വി സുഹൈല്‍, വര്‍ക്കിങ്— പ്രസിഡന്റ്— ഷമീര്‍, സിറ്റി മേഖല പ്രസിഡന്റ്— മുകുന്ദന്‍ ശരവണ, സെക്രട്ടറി അനീഷ്—, ഹമീദ് ടോപ്‌ഫോം, ജിഗേഷ് മൊടുവില്‍, ബിജു മലബാര്‍, ഗിരീഷ്, ഫസല്‍, ഫില്‍ഹാദ,്—ശക്തിധരന്‍, രാജേഷ്, ജയേന്ദ്രന്‍, ഡോ.അജിത സംബന്ധിച്ചു.സ്വന്തം പ്രതിനിധി

RELATED STORIES

Share it
Top