ജില്ലയില്‍ 12 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയില്‍ 12 പേര്‍ക്ക് എലിപ്പനി സ്ഥീരികരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ പി റീത്ത അറിയിച്ചു. ഇന്നലെ കടമ്പഴിപ്പുറം, അമ്പലപ്പാറ, ചെര്‍പ്പുളശ്ശേരി പ്രദേശങ്ങളിലെ മൂന്നു പേര്‍ രോഗലക്ഷങ്ങളോടെ ചികില്‍സ തേടി. ചിറ്റൂര്‍, പാലക്കാട് നഗരസഭ, കൊടുമ്പ്, കല്ലടിക്കോട്, പല്ലശ്ശന, മണ്ണാര്‍ക്കാട്, ആലത്തൂര്‍, കുമരംപുത്തൂര്‍, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിലെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ശരീരവേദനയും ഉള്ള രോഗികള്‍ സ്വയം ചികിത്സ നടത്താതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ ഉറപ്പാക്കണം. മലിനജലവുമായി സമ്പര്‍ക്കം ഉള്ളവര്‍ ഉടന്‍ എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം. രോഗ പ്രതിരോധത്തിനുള്ള മരുന്നും ചികില്‍സയും എല്ലാ സര്‍ക്കാര്‍ അശുപത്രികളിലും സൗജന്യമാണ്. പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.RELATED STORIES

Share it
Top