ജില്ലയില്‍ ഹജ്ജ് പ്രതിരോധ കുത്തിവയ്പ് നാളെ

കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഈവര്‍ഷത്തെ ഹജ്ജിനു തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയിലെ ഹാജിമാര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പും തുള്ളി മരുന്ന് വിതരണവും  ശനിയാഴ്ച രാവിലെ 9 മുതല്‍ നാല് കേന്ദ്രങ്ങളിലായി നടക്കും. ഹാജിമാര്‍ പൂരിപ്പിച്ച ഹെല്‍ത്ത് കാര്‍ഡുമായി എത്തിച്ചേരണം.
വെയ്റ്റിങ് ലിസ്റ്റില്‍ മുവ്വായിരം വരെയുള്ളവരും പങ്കെടുക്കണമെന്ന് ജില്ലാ ട്രെയ്‌നര്‍ ഷാനവാസ് കുറുമ്പൊയില്‍ അറിയിച്ചു. വിവിധ മണ്ഡലങ്ങളിലെ ഹാജിമാര്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ പങ്കെടുക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചുമതലയുള്ള ജില്ലാ അസിസ്റ്റന്റ് ട്രെയ്‌നര്‍മാരെ വിളിക്കാവുന്നതാണ്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ ബേപ്പൂര്‍, കുന്ദമംഗലം, കോഴിക്കോട് സൗത്ത്, നോര്‍ത്ത്, എലത്തൂര്‍ മണ്ഡലങ്ങളിലുള്ളവരും (ബാപ്പു ഹാജി - 9846100552) താമരശ്ശേരി ഗവ. ഹോസ്പിറ്റലില്‍ ബാലുശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലക്കാരും (കെ പി അബ്ദുല്‍ ഖാദര്‍, 9446435045, കെ സി അബ്ദുല്‍ വഹാബ്, 9946392884) കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലക്കാരും (വി എം മുഹമ്മദ് ബഷീര്‍, 9037719969) വടകര ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന കുത്തി വെപ്പില്‍ നാദാപുരം, കുറ്റിയാടി, വടകര  നിയോജക മണ്ഡലങ്ങളിലെ ഹാജിമാരും (കോറോത്ത് അഹമ്മദ് ഹാജി, 9846999216) പങ്കെടുക്കണം.

RELATED STORIES

Share it
Top