ജില്ലയില്‍ വിതരണം ചെയ്യുന്നത് 8820 പട്ടയങ്ങള്‍

ഇടുക്കി: ഇന്ന് കുമളി  ഒന്നാംമൈല്‍ സാന്‍തോം ഓഡിറ്റോറിയം, ഇരട്ടയാര്‍ സെന്റ്‌തോമസ് ഫെറോന ചര്‍ച്ച് പാരിഷ്ഹാള്‍, അടിമാലി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പട്ടയമേള റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷനായിരിക്കും.
അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി മുഖ്യപ്രഭാഷണം നടത്തും. കുമളിയില്‍ രാവിലെ 9.30ന് നടക്കുന്ന പട്ടയമേളയില്‍ എംഎല്‍എ മാരായ ഇ എസ് ബിജിമോള്‍, പി ജെ ജോസഫ്, എസ്. രാജേന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍, സംസാരിക്കും. ഇരട്ടയാറില്‍ 12 മണിക്കും    അടിമാലിയില്‍ 3.30നുമാണ് പട്ടയവിതരണം. ജില്ലയില്‍ ഇന്ന് വിതരണം ചെയ്യുന്നത് 8820 പട്ടയങ്ങളാണ്. സുഗമമമായ പട്ടയവിതരണത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും പങ്കെടുക്കുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും കലക്ടര്‍ ജി ആര്‍ ഗോകുല്‍ പറഞ്ഞു. കുമളി, ഇരട്ടയാര്‍, അടിമാലി എന്നിവിടങ്ങളില്‍ നടക്കുന്ന പട്ടയമേളയില്‍ പങ്കെടുക്കുന്നതിന് ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരാന്‍  ഭൂമിപതിവ് ഓഫിസുകളില്‍ നിന്ന് വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട ഭൂമിപതിവ് ഓഫീസ്, പുറപ്പെടുന്ന സ്ഥലം, സമയം, എത്തിച്ചേരുന്ന സ്ഥലം, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ ക്രമത്തില്‍. പീരുമേട് ഭൂമിപതിവ് ഓഫീസിന് കീഴില്‍ ഏലപ്പാറ ബസ് സ്റ്റാന്റില്‍ നിന്നും രാവിലെ ഏഴിന് രണ്ട് ബസുകള്‍ പട്ടയവിതരണ കേന്ദ്രമായ കുമളി (ഒന്നാംമൈല്‍) സാന്‍തോം ഹാളിലേക്ക് പുറപ്പെടും. ഫോണ്‍- 7560840756. ഇടുക്കി ഭൂമിപതിവ് ഓഫീസിന് കീഴില്‍ കഞ്ഞിക്കുഴിയില്‍ നിന്നും മണിയാന്‍കുടിയില്‍ നിന്നും രാവിലെ 9.30ന് ഓരോ ബസുകള്‍ പുറപ്പെടും.
ഇവ പട്ടയവിതരണ കേന്ദ്രമായ ഇരട്ടയാര്‍ സെന്റ് തോമസ് പാരിഷ്ഹാളില്‍ രാവിലെ 11ന് എത്തുന്ന വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ഫോണ്‍- 9495445981. കട്ടപ്പന ഭൂമിപതിവ് ഓഫീസിന് കീഴില്‍ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ബസുകള്‍ രാവിലെ 10നും പുളിയന്‍മലയില്‍ നിന്നും രാവിലെ 10.30നും പുറപ്പെടും. ഇവ ഇരട്ടയാറില്‍ രാവിലെ 11ന് എത്തുന്ന വിധമാണ് ക്രമീകരിച്ചിട്ടുള്ളത്.
ഫോണ്‍- 9446213861. നെടുങ്കണ്ടം ഭൂമിപതിവ് ഓഫീസിന് കീഴില്‍ മാവറസിറ്റിയില്‍ നിന്നും മൂന്നും നെടുങ്കണ്ടത്തുനിന്നും ഒരു ബസും രാവിലെ 10ന് ഇരട്ടയാറിലേക്ക് പുറപ്പെടും. ഫോണ്‍ 8547494083. മുരിക്കാശ്ശേരി ഭൂമിപതിവ് ഓഫീസിന് കീഴില്‍ ബഥേല്‍, പ്രകാശ് എന്നിവിടങ്ങളില്‍ നിന്നും ഓരോ ബസുകള്‍ രാവിലെ 10നും ഈട്ടിത്തോടില്‍ നിന്നും ഒരു ബസ് രാവിലെ 10.30നും ഇരട്ടയാറിലേക്ക് പുറപ്പെടും. ഫോണ്‍- 9446351627. രാജകുമാരി ഭൂമിപതിവ് ഓഫീസിന് കീഴില്‍ രാജാക്കാട് നിന്നും ഒരു ബസും കാന്തിപ്പാറയില്‍ നിന്നും രണ്ട് ബസും ഉച്ചക്ക് ഒരു മണിക്ക് പട്ടയവിതരണ കേന്ദ്രമായ അടിമാലി ഗവ. ഹൈസ്‌കൂളിലേക്ക് പുറപ്പടും. ഉച്ചക്ക് 2.30ന് അടിമാലിയില്‍ എത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഫോണ്‍ -9446567268.
കരിമണ്ണൂര്‍ ഭൂമിപതിവ് ഓഫീസിന് കീഴില്‍ ഓരോ ബസുകള്‍ കരിമണ്ണൂരില്‍ നിന്നും ഉച്ചക്ക് ഒരു മണിക്കും വണ്ണപ്പുറത്തുനിന്നും 1.30നും അടിമാലിയിലേക്ക് പുറപ്പെടും. ഫോണ്‍ 9446993642. തൊടുപുഴ താലൂക്ക് ഓഫീസിന് കീഴില്‍ സിവില്‍ സ്റ്റേഷനില്‍ നിന്നും ഒരു ബസ് ഉച്ചക്ക് ഒന്നിന് അടിമാലിയിലേക്ക് പുറപ്പെടും. ദേവികുളം താലൂക്കിന് കീഴില്‍ കീഴാന്തൂരില്‍ നിന്നും രണ്ടും കാന്തല്ലൂരില്‍ നിന്നും ഒരു ബസും ഉച്ചക്ക് 12.30നും മറയൂരില്‍ നിന്നും ഒരു ബസ് 1.30നും അടിമാലി ഗവ. ഹൈസ്‌കൂളിലേക്ക് പുറപ്പെടും.

RELATED STORIES

Share it
Top