ജില്ലയില്‍ പോലിസ് രാജ് അനുവദിക്കില്ല: എംഎല്‍എ

തിരൂരങ്ങാടി: ജില്ലയില്‍ പോലിസ് രാജ് അനുവദിക്കില്ലെന്ന് ഹമീദ് മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.
ദേശീയപാത സംഘര്‍ഷത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി പോലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയ ശേഷം സംസാരിക്കുകായിരുന്നു എംഎല്‍എ. അകാരണമായി അറസ്റ്റും അക്രമവുമാണ് പോലിസ് നടത്തുന്നത്. ഇനിയും ഇത് ആവര്‍ത്തിക്കുന്ന പക്ഷം ശക്തമായ സമരങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം ബക്കര്‍ ചെര്‍ണ്ണൂര്‍, മൂന്നിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുട്ടിശ്ശേരി ഷരീഫ, വൈസ് പ്രസിഡന്റ് എന്‍ എം അന്‍വര്‍ സാദത്ത്, സ്ഥിരംസമിതി അധ്യക്ഷരായ വി പി സുബൈദ, എന്‍ എം സുഹ്‌റാബി, തേഞ്ഞിപ്പലം പഞ്ചായത്തംഗം സവാദ് കള്ളിയില്‍, മുസ്‌ലിംലീഗ് നേതാക്കളായ ഡോ.വി പി അബ്ദുല്‍ ഹമീദ്, ഹനീഫ മൂന്നിയൂര്‍, എം സൈതലവി, പി കെ നവാസ്, ജാഫര്‍, നസീഫ് ഷര്‍സ്, എം പി സുഹാല്‍, ചെമ്പ അലി, ചാന്ത് മുഹ്‌യുദ്ദീന്‍, സി അഷ്‌റഫ്, പി കെ അബ്ദുറഹ്മാന്‍, കെ പി റഹീം, പി കെ ഹമീദ് എന്നിവരും എംഎല്‍എക്കൊപ്പം സമരത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top