ജില്ലയില്‍ പോലിസ് നിഷ്‌ക്രിയമെന്ന്

പാലക്കാട്: ജില്ലയില്‍ കൊലപാതകങ്ങള്‍ വര്‍ധിച്ചിട്ടും പ്രതികളെ പിടികൂടാനാകാതെ പോലിസ് നിഷ്‌ക്രിയമാണെന്നും വാളയാര്‍ പ്രദേശത്ത് ഇതുവരെ 13 യുവതികളാണ് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞതെന്നും ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാര്‍ വാര്‍ത്താ സമ്മളേനത്തില്‍ ആരോപിച്ചു. പോലിസ് പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലാണ്. കൂടാതെ നിരവധി ആത്മഹത്യകളും കൊലപാതകങ്ങളും ജില്ലയില്‍ നടന്നു കഴിഞ്ഞു. സംഭവത്തിലെ പ്രതികളെ പിടികൂടാനാകാതെ പോലിസ് നിഷ്‌ക്രിയമായതിനുപിന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.ഇ കൃഷ്ണദാസ്, മലമ്പുഴ മണ്ഡലം സെക്രട്ടറി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top