ജില്ലയില്‍ പണിമുടക്ക് ഹര്‍ത്താലായി

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയത്തിനെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് ജില്ലയില്‍ പൂര്‍ണം. സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന നയത്തിനെതിരായ പ്രക്ഷോഭത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഒന്നാകെ അണിചേര്‍ന്നു. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. തൊഴിലാളികളുടെ പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് വ്യാപാരികളും കടകളടച്ച് പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
സ്വകാര്യവാഹനങ്ങളും വിവാഹപാര്‍ട്ടികളുടെ വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, കുമ്പള തുടങ്ങിയ ടൗണുകളെല്ലാം നിശ്ചലമായിരുന്നു. മലയോര മേഖലകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. വെള്ളരിക്കുണ്ട്, രാജപുരം,  ബദിയടുക്ക, കുറ്റിക്കോല്‍, ബന്തടുക്ക, മഞ്ചേശ്വരം ടൗണുകളും വിജനമായിരുന്നു.
കാസര്‍കോട് നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു. പൊതുയോഗം സിഐടിയു ജില്ലാ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ടി കൃഷ്ണന്‍, കരിവെള്ളൂര്‍ വിജയന്‍, സി എം എ ജലീല്‍, ബിനോയ് മാത്യു, കെ ഭാസ്‌ക്കരന്‍, മുത്തലീബ് പാറക്കട്ട, ഹസയ്‌നാര്‍ നുള്ളിപ്പാടി സംസാരിച്ചു. പ്രകടനത്തിന് ഗിരികൃഷ്ണന്‍, വി രാജന്‍, മണികണ്ഠന്‍ ചെട്ടുംകുഴി, ചന്ദ്രശേഖരന്‍അടുക്കം, കെ രവീന്ദ്രന്‍, ടി എ ശാഫി, കെ വി പത്മേഷ്, ശാഫി തെരുവത്ത്, മുഹമ്മദ് ഹാഷിം, എ പി വിനോദ്, പി ജാനകി, സി ജി ടോണി, ജഗദീഷ്, എന്‍ രാമന്‍, സുബൈര്‍മാര, വി സി മാധവന്‍, ഹനീഫ് കടപ്പുറം നേതൃത്വം നല്‍കി.
നീലേശ്വരത്ത് നടന്ന പൊതുയോഗത്തില്‍ ഇബ്രാഹിം പറമ്പത്ത് അധ്യക്ഷത വഹിച്ചു. കെ ബാലകൃഷ്ണന്‍, പി വിജയകുമാര്‍, കെ നാരായണന്‍, കെ ഉണ്ണിനായര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട്ട് നടന്ന പൊതുയോഗത്തില്‍ സി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. അഡ്വ. പി അപ്പുക്കുട്ടന്‍, കരീംകുശാല്‍ നഗര്‍, ബാലകൃഷ്ണന്‍, കെ വി കുഞ്ഞമ്പു, പി വി പ്രസന്നകുമാരി, കാറ്റാടി കുമാരന്‍, കെ കെ വത്സലന്‍, ഡി വി അമ്പാടി, കെ വി രാഘവന്‍ സംസാരിച്ചു.

RELATED STORIES

Share it
Top