ജില്ലയില്‍ നാശം നേരിട്ടത് 482 വീടുകള്‍ക്ക്

ഇടുക്കി: ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം. ഹൈറേഞ്ചിലും ലോ റേഞ്ചിലും ഒറ്റപ്പെട്ട മഴയുണ്ടെങ്കിലും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയില്‍ ഇതുവരെ 25 വീടുകള്‍ പൂര്‍ണ്ണമായും 457 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കാര്‍ഷിക മേഖലയിലും നാശം വ്യാപകമാണ്. മഴയ്ക്ക് കുറവുണ്ടെങ്കിലും നീരൊഴുക്ക് വര്‍ധിച്ചതോടെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി അണക്കെട്ടില്‍ 2378.22 അടിയാണ് ജലനിരപ്പ്.
2403 അടിയാണ് പരമാവധി സംഭരണ ശേഷി. ജില്ലയില്‍ തുറന്നിരുന്ന 5 ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മഴയ്ക്ക് ശമനമായതോടെ മാറ്റിപ്പാര്‍പ്പിച്ചവര്‍ വീടുകളിലേക്ക് മടങ്ങിയതിനാലാണ് മൂന്ന് ക്യാമ്പുകള്‍ പൂട്ടിയത്.
ജനങ്ങള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top