ജില്ലയില്‍ നാലുവില്ലേജ് ഓഫിസുകളുടെ മുഖഛായ മാറുന്നു

മാനന്തവാടി: ജില്ലയില്‍ നാലോളം വില്ലേജ് ഓഫിസുകളുടെ മുഖഛായ മാറുന്നു. സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളായി ഉയര്‍ത്തുന്ന പദ്ധതിയായ സ്മാര്‍ട്ട് റവന്യൂ ഓഫിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാകുക.
ജില്ലയിലെ  മാനന്തവാടി, മുട്ടില്‍ നോര്‍ത്ത് എന്നിവ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും,  അച്ചൂരാനം, പൊഴുതന എന്നീ വില്ലേജ് ഓഫിസുകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായും തുക വകയിരുത്തി. മാനന്തവാടി, മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫിസുകള്‍ പുതിയവ നിര്‍മ്മിക്കും. ഇവക്കൊരോന്നിനും ഏകദേശം 45 ലക്ഷം രൂപയും നല്‍കും.  മറ്റ്  രണ്ട് വില്ലേജ് ഓഫിസുകളില്‍ അടിസ്ഥാന സൗകര്യവികസത്തിനാണ് വകയിരുത്തിയത്.
വില്ലേജ് ഓഫിസുകളുടെ അകറ്റുപണി നിര്‍മ്മാണം, ചുറ്റുമതില്‍ നിര്‍മ്മാണം, അഡീഷണല്‍ റൂമുകളുടെ നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി ഓരോ വില്ലേജ് ഓഫിസിനും  40 ലക്ഷം രൂപയും ലഭിക്കും.
വില്ലേജ് ഓഫിസുകളുടെ മുഖഛായ മാറുന്നതോടെ സാധാരണക്കാര്‍ക്കുള്ള സേവനം കൂടുതല്‍ എളുപ്പത്തിലാകും. സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളായി ഉയര്‍ത്തുന്നതിന് 22 കോടി രൂപയും അടിസ്ഥാന സൗകര്യ വികസനത്തിനായി 18 കോടി രൂപയും വകയിരുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി 260-ഓളം വില്ലേജ് ഓഫിസുകള്‍ക്കാണ് സംസ്ഥാനത്ത് തുക അനുവദിച്ചിട്ടുള്ളത്.

RELATED STORIES

Share it
Top