ജില്ലയില്‍ നാലുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിആലപ്പുഴ: ജില്ലയില്‍ നാലുപേര്‍ക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.കുപ്പപ്പുറം, മുഹമ്മ, ചുനക്കര, മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് നാലുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.     ഇന്നലെ മാത്രം ജില്ലയില്‍ 631 പേര്‍ പനിക്ക് ചികിത്സ തേടിയെത്തി. ഇതില്‍ 18 പേരെ വിവിധ ആശുപത്രികളില്‍ കിടത്തി ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചു. മൂന്നുപേര്‍ക്ക് എലിപ്പനിയും സംശയിക്കുന്നുണ്ട്. വയറിളക്ക രോഗം ബാധിച്ച് 84 പേര്‍ ചികില്‍സ തേടിയെത്തി. ആറ് പേര്‍ക്ക് ചിക്കന്‍പോക്‌സും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചിട്ടുണ്ട്

RELATED STORIES

Share it
Top