ജില്ലയില്‍ കുടുംബശ്രീ ജന്‍ഡര്‍ ആര്‍ട്ട് തിയേറ്റര്‍ ഒരുങ്ങുന്നു

കല്‍പ്പറ്റ: കുടുബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജന്‍ഡര്‍ ആര്‍ട്ട് തിയേറ്റര്‍ ഒരുങ്ങുന്നു. ജില്ലയിലെ 300ഓളം കലാകാരന്‍മാരെ അണിനിരത്തിയാണ് തിയേറ്റര്‍ ആരംഭിക്കുന്നത്. കേരളത്തിന്റെ തനതു കലകളെ സംരക്ഷിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വേദികളില്‍ കലാവിരുന്നൊരുക്കലാണ് ജന്റര്‍ തിയേറ്ററിന്റെ പ്രഥമ ലക്ഷ്യം. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇന്ത്യന്‍ ക്ലാസിക് കലകള്‍, പരമ്പരാഗത നാടന്‍കലകള്‍, നാടകം, നൃത്തം, സംഗീതം തുടങ്ങി എല്ലാ കലകളെയും സമന്വയിപ്പിച്ചാണ് തിയേറ്റര്‍ ആരംഭിക്കുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത കലാകാരന്‍മാര്‍ക്ക് രണ്ടു ഘട്ടങ്ങളിലായി പരിശീലനം നല്‍കും. രാജ്യത്തെ പ്രശസ്ത കലാകാരന്മാരുടെ നേതൃത്വത്തിലാണ് പരിശീലനക്കളരി നടക്കുക. ഫോക്‌ലോര്‍ അക്കാദമിയുടെയും സ്പിക്മാക്കെയുടെയും നേതൃത്വത്തിലായിരിക്കും ആദ്യഘട്ട പരിശീലനം. മികച്ച കലാകാരന്മാരെ വാര്‍ത്തെടുത്ത് വനിതാദിനത്തില്‍ കലാകൂട്ടായ്മയുടെ ആദ്യപ്രദര്‍ശനം നടത്താനുള്ള പ്രവര്‍ത്തനത്തിലാണ് കുടുംബശ്രീ ജില്ലാ മിഷന്‍. ഏതുതരം കലാപരമായ കഴിവുള്ളവര്‍ക്കും ജന്റര്‍ തിയേറ്ററിന്റെ ഭാഗമാവാം. താല്‍പര്യമുള്ളവര്‍ 9496293885, 04936202033 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

RELATED STORIES

Share it
Top