ജില്ലയില്‍ ആരോഗ്യ ജാഗ്രതാ പദ്ധതി ആരംഭിച്ചു

മഞ്ചേരി: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. മഞ്ചേരി ടൗണ്‍ ഹാളില്‍  ആരോഗ്യ  ജാഗ്രതയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മഴക്കാല പൂര്‍വ്വ രോഗങ്ങള്‍ തടയുന്നതിനു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. വാര്‍ഡ് തലങ്ങളില്‍ നടക്കുന്ന പ്രവൃത്തികള്‍ കൃത്യമായി വിലയിരുത്തും. എല്ലാ പഞ്ചായത്തുകളിലും പ്ലാസ്റ്റിക് ഷെഡിങ് യൂണിറ്റുകള്‍ ആരംഭിക്കും. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് 600 ഓവര്‍സിയര്‍മാരുടെ തസ്തികയില്‍ നിയമനം നടത്തും.129 എഇമാരുടെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രിപറഞ്ഞു. അഡ്വ.എം ഉമ്മര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന വിഷയം അവതരിപ്പിച്ചു.  പകര്‍ച്ചവ്യാധി പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുക. എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജനുവരി മുതല്‍ പന്ത്രണ്ട് മാസം കൃത്യമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, ഓരോ വകുപ്പിലും നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കല്‍, പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, ബോധവല്‍കരണം, വാര്‍ഡുതല സാനിറ്റേഷന്‍ കമ്മിറ്റി യോഗവും പ്രവര്‍ത്തനങ്ങളും, കൊതുകു നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, കൊതുകിന്റെ സാന്ദ്രതാ പഠനം, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷന്‍, ശരിയായ രീതിയില്‍ മാലിന്യ സംസ്‌കരണം, ഹെല്‍ത്ത് കേരള പരിപാടി, സ്ഥാപന പരിശോധനകളള്‍, റിപ്പോര്‍ട്ടിങ് തുടങ്ങിയവ മുന്‍കൂട്ടി വാര്‍ഡു തലത്തിലും പഞ്ചായത്തു തലത്തിലും ആസൂത്രണം ചെയ്ത് നടപ്പിലാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി സംസ്ഥാന തലത്തില്‍ ഓരോ ജില്ലയിലും ഓരോ മന്ത്രിക്കും ചുമതല നല്കിയിട്ടുണ്ട്. ജില്ലാ തലത്തില്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ബ്ലോക്ക് തിരിച്ച് ചാര്‍ജ് നല്‍കിയിട്ടുണ്ട്.മുനിസിപ്പല്‍ ചെര്‍പേഴ്‌സണ്‍മാരായ സി എച്  ജമീല(മലപ്പുറം), പത്മിനി ഗോപിനാഥ്(നിലമ്പൂര്‍), വി എം സുബൈദ(മഞ്ചേരി), ജില്ലാ പഞ്ചായത്ത്് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ കെ നാസര്‍, സെക്രട്ടറി സുനി, എന്‍എച്എം കോഡിനേറ്റര്‍ ഡോ. ഷിബുലാല്‍, ഹരിത കേരളം ജില്ലാ കോഓഡിനേറ്റര്‍ രാജു,   വിവിധ ഗ്രാമപഞ്ചായത്ത്- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍,  വിവിധ വകുപ്പ് അധ്യക്ഷന്മാര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top