ജില്ലയിലെ പോക്‌സോ കേസുകളെക്കുറിച്ച് പഠിക്കാന്‍ വനിതാ സെല്‍

ആലപ്പുഴ: ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത  പോക്‌സോ കേസുകളെകുറിച്ച് സര്‍വേ നടത്താന്‍ ആലപ്പുഴ വനിതാ സെല്‍ തയ്യാറെടുക്കുന്നു.വനിതാ സെല്‍ ഉപദേശക സമിതിയോഗത്തിന്റേതാണ് തീരുമാനം.  പോക്‌സോ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ കാരണവും കേസുകളുടെ സ്വഭാവവും കണ്ടെത്താനാണ് ഇതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പോലിസ് മേധാവി എസ് സുരേന്ദ്രന്‍ പറഞ്ഞു. കേസുകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാസെല്‍ സിഐയെ ചുമതലപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള െൈലംഗിക അതിക്രമങ്ങള്‍ തടയാനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ചോദ്യാവലി തയ്യാറാക്കിയിരുന്നു.കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ക്രമാതീതമായി വര്‍ധിക്കുന്നതായും യോഗം നിരീക്ഷിച്ചു. പ്ലസ്‌വണ്‍ ക്ലാസുകള്‍ തുടങ്ങിയ പശ്ചാത്തലത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ബോധവല്‍കരണം നടത്താന്‍ തീരുമാനമായി. യോഗത്തില്‍ വനിതാ സി.ഐ മീനാകുമാരി ഉപദേശകസമിതി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

RELATED STORIES

Share it
Top