ജില്ലയിലെ ക്രമസമാധാനം തകര്‍ന്നു: കോണ്‍ഗ്രസ്

പാലക്കാട്: ജില്ലയിലെ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി. ആദിവാസി മധുവിന്റെയും യുത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെയും കൊലപാതകങ്ങള്‍, വാളയാറില്‍ നാല് പെണ്‍കുട്ടികളുടെ ദുരൂഹ മരണങ്ങള്‍, വ്യാപകമായ അക്രമങ്ങള്‍, മോഷണം, പിടിച്ചുപറി പോലിസ് ഭീഷണിപ്പെടുത്തി ആത്മഹത്യ ചെയ്ത സന്തോഷിന്റെ മരണം ഇങ്ങനെ നിരവധി സംഭവങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. സിപിഎം ലോക്കല്‍സെക്രട്ടറിമാരെപോലെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ പോലിസിനാകെ മാനക്കേടുണ്ടാക്കുകയാണ്.
പോലിസ് ഗുണ്ടാരാജിനെതിരെ എട്ടിന് യുഡിഎഫ്. നടത്തുന്ന കലക്‌ട്രേറ്റ് പിക്കറ്റിങ് വിജയിപ്പിക്കാന്‍ യോഗംതീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു. വി എസ് വിജയരാഘവന്‍, കെപിസിസി സെക്രട്ടറി സി ചന്ദ്രന്‍, ഡിസിസി വൈസ് പ്രസിഡന്റ്ുമാരായ സി എച്ച് ഷൗക്കത്തലി, കെഎസ്ബിഎ തങ്ങള്‍, പി വി രാജേഷ്, എ സുമേഷ്, എം അയ്യപ്പന്‍, കെ ചാത്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top