ജില്ലയിലെ എയ്ഡ്‌സ് പ്രതിരോധ ബോധവല്‍ക്കരണം ഫെബ്രുവരിയില്‍ തുടങ്ങും

പാലക്കാട്: എയ്ഡ്‌സ് പ്രതിരോധ ബോധവല്‍കരണങ്ങളുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി ആദ്യ വാരം ആരംഭിക്കും. സംസ്ഥാനത്ത് എയ്—ഡ്‌സ്—രോഗികള്‍ ഏറ്റവും കൂടുതലുള്ള ജില്ല എന്ന നിലയ്ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്റ്റര്‍ ഡോ. പി സുരേഷ് ബാബു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിലാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം.
എച്ച്‌ഐവി ബാധിതര്‍ കൂടുതലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ബോധവല്‍കരണം ശക്തമാക്കും. ഇതര സംസ്ഥാന തൊഴിലാളി കാംപുകളില്‍ ഹിന്ദിയില്‍ ലഘുലേഖകള്‍ വിതരണം ചെയ്യും. ബോധവല്‍കരണം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
എയ്ഡ്‌സ്— രോഗത്തെക്കു റിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനായാണ് ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തിയും ബാനറുകള്‍, ചുമരെഴുത്തുകള്‍, തെരുവ് നാടകം, റോഡ് ഷോ, പത്ര-ദൃശ്യ-ശ്രവ്യ-സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പരസ്യങ്ങള്‍നല്‍കിയും ബോധവല്‍കരണം നടത്തും.  ഡിഎംഒ, ഡെപ്യുട്ടി ഡിഎംഒ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top