ജിന്‍സണ് അര്‍ജുന, കോഹ്‌ലിക്കും ചാനുവിനും ഖേല്‍രത്‌ന

ന്യൂഡല്‍ഹി: രാജ്യത്തെ കായിക മേഖലയ്ക്കുള്ള പുരസ്‌കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സനെ അര്‍ജുന അവാര്‍ഡിനായി തിരഞ്ഞെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഭാരോദ്വാഹന താരം മീരാഭായ് ചാനു എന്നിവര്‍ക്കു പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരവും നല്‍കി. കായിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനുള്ള ശുപാര്‍ശ പട്ടികയില്‍ മലയാളി മുന്‍ താരം ബോബി അലോഷ്യസ് അര്‍ഹയായി.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും മഹേന്ദ്രസിങ് ധോണിക്കും ശേഷം ഖേല്‍രത്‌ന നേടുന്ന ക്രിക്കറ്റ് താരമായി കോഹ്‌ലി. പുരസ്‌കാരം നേടിയ മറ്റുള്ളവര്‍:
ദ്രോണാചാര്യ: വിജയ് ശര്‍മ, ശ്രീനിവാസ റാവു, സി എ കുട്ടപ്പ, സുഖ്‌ദേവ് സിങ് പാനു, ക്ലാരന്‍സ് ലോബോ, തരക് സിന്‍ഹ, ജിസ്വന്‍ കുമാര്‍ ശര്‍മ, വി ആര്‍ ബീഡു. അര്‍ജുന: നീരജ് ചോപ്ര, ഹിമദാസ്, നീലക്കൂര്‍ത്തി സിക്കി റെഡ്ഡി, സുബേദാര്‍ സതീഷ് കുമാര്‍, സൃമൃതി മന്ദന, ശുഭാംഗര്‍ ശര്‍മ, മന്‍പ്രീത് സിങ്, സവിത, രവി റാത്തോഡ്, രാഹി സര്‍നോബാത്ത്, അന്‍കൂര്‍ മിത്തല്‍, ശ്രേയസി സിങ്, മാനിക ബത്ര, ജി സത്യന്‍, രോഹന്‍ ബോപ്പണ്ണ, സുമിത്, പൂജ കടിയാന്‍, അന്‍കൂര്‍ ധാമ, മനോജ് സര്‍ക്കാര്‍. ധ്യാന്‍ ചന്ദ് പുരസ്‌കാരം: സത്യദേവ് പ്രസാദ്, ഭരത് കുമാര്‍ ഛേത്രി, സി ഡി ദത്താത്രേയ.

RELATED STORIES

Share it
Top