ജിദ്ദ സെന്‍ട്രല്‍ സാഹിത്യോല്‍സവ് ഒഡീഷന്‍ ഒക്ടോബര്‍ 6ന്

ജിദ്ദ: പ്രവാസി മലയാളികള്‍ക്ക് വേണ്ടി രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ധ ഘടകം സംഘടിപ്പിക്കുന്ന സാഹിത്യോല്‍സവിന് മുന്നോടിയായുള്ള ഒഡീഷന്‍ ഒക്ടോബര്‍ 6 വെള്ളിയാഴ്ച ജിദ്ധയില്‍ 8കേന്ദ്രങ്ങളില്‍ നടക്കും.
8 വിഭാഗങ്ങളിലായി 67 ഇനങ്ങളില്‍ നടക്കുന്ന മല്‍സരങ്ങളില്‍ കുട്ടികള്‍, വിദ്യാര്‍ഥികള്‍,വിദ്യാര്‍ഥിനികള്‍,മുപ്പത് വയസ്സ് വരെയുള്ള പുരുഷന്‍മാര്‍,വനിതകള്‍ തുടങ്ങിയവര്‍ക്ക് മല്‍സരിക്കാം. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഒഡീഷനുകളില്‍ പങ്കെടുക്കാന്‍ rscjed@gmail.com എന്ന മെയില്‍ ഐഡിയിലോ 0542807029 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

RELATED STORIES

Share it
Top