ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഷറഫിയ്യ ഇംപാല ഗാര്‍ഡനില്‍ ചേര്‍ന്നു. പുതിയ ഭാരവാഹികളായി ഹസന്‍ ചെറൂപ്പ- പ്രസിഡന്റ് (സൗദി ഗസറ്റ്), നിഷാദ് അമീന്‍- ജനറല്‍ സെക്രട്ടറി (ഗള്‍ഫ് തേജസ്), ജലീല്‍ കണ്ണമംഗലം- ട്രഷറര്‍ (ഏഷ്യാനെറ്റ് ന്യൂസ്), ഷരീഫ് സാഗര്‍- വൈസ് പ്രസിഡന്റ് (മിഡിലീസ്റ്റ് ചന്ദ്രിക), ജിഹാദുദ്ദീന്‍ അരീക്കാടന്‍- സെക്രട്ടറി (സിറാജ്) എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ ഫോറം സ്ഥാപക കണ്‍വീനറും മുന്‍ ജനറല്‍ സെക്രട്ടറിയുമായ അബ്ദുര്‍റഹ്മാന്‍ വണ്ടൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

[caption id="attachment_323471" align="aligncenter" width="560"] ഹസന്‍ ചെറൂപ്പ, നിഷാദ് അമീന്‍, ജലീല്‍ കണ്ണമംഗലം[/caption]

ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് പി എം മായിന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍ പ്രവര്‍ത്തന റിപോര്‍ട്ടും ഖജാഞ്ചി സുല്‍ഫിക്കര്‍ ഒതായി സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു. സി കെ ശാക്കിര്‍, കെ ടി എ മുനീര്‍, മുഹമ്മദ് സുഹൈബ്, സി കെ മൊറയൂര്‍, കബീര്‍ കൊണ്ടോട്ടി, സിറാജുദ്ദീന്‍, നാസര്‍ കാരക്കുന്ന്, ബിജുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top