ജിദ്ദയില്‍ മലയാളി പെണ്‍കുട്ടി മുങ്ങി മരിച്ചുജിദ്ദ: കൊടുവള്ളി കളരാന്തിരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (15) നീന്തല്‍ കുളത്തില്‍ വീണ് മരണപ്പട്ടു. ഒഴിവുദിനമായതിനാല്‍ ജിദ്ദയുടെ പ്രാന്തപ്രദേശമായ റഹീലിയിലെ റിസോട്ടില്‍ രക്ഷിതാക്കളൊന്നിച്ച് പോയതായിരുന്നു. നീന്തമറിയാത്തതിനാല്‍ ആഴമേറിയ സ്ഥലത്ത് മുങ്ങുകയായിരുന്നു. ഉടനെ റഹീലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അല്‍ ശര്‍ഖ് ഗവര്‍മെന്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മഗ്രിബ് നമസ്‌കാരത്തിന് ശേഷം മക്ക ജന്നത്തുല്‍ മുഅല്ലയില്‍ ഖബറടക്കും.
കൊടുവള്ളി മണ്ഡലം കെഎംസിസി പ്രസിഡന്റും അല്‍ശര്‍ഖ് ഫര്‍ണിച്ചര്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമാണ് പിതാവ്
അബ്ദുല്‍ ലത്തീഫ്.
ഏറെ കാലമായി ജിദ്ദയില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന ഫിദ ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യര്‍ത്ഥിനിയാണ്.
ഉമ്മ ജസ്‌ലി. സഹോദരങ്ങള്‍
ഫയാസ് മുഹമ്മദ്, ഫൈഹ ഫാത്തിമ, ആയിഷ.

RELATED STORIES

Share it
Top