ജിദ്ദയില്‍ ഏകദിന ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നുജിദ്ദ: ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിെന്റ ജിദ്ദ ചാപ്റ്റര്‍ കമ്മറ്റി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥം ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്്‌റ്റേഡിയത്തില്‍ വെച്ച് ഏകദിന ഫുട്്ബാള്‍ മേള സംഘടിപ്പിക്കുന്നു.
പത്ത് ഡയാലിസിസ് മെഷീനുകളുമായി 2015 ഏപ്രില്‍ മൂന്നിന് പ്രവര്‍ത്തനമാരംഭിച്ച സെന്ററില്‍ ഇപ്പോള്‍ പതിനാറ് മെഷീനുകളിലായി എഴുപതോളമാളുകള്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന് പുറമെ ഇരുനൂറ്റിയെട്ട് രോഗികള്‍ ഡയാലിസിസ് ചെയ്യാനായി അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയുമാണ്. രോഗികളുടെ എണ്ണം ദിനേനയെന്നോണം ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള പ്രവര്‍ത്തന പദ്ധതികള്‍ കോടങ്ങാട്ടുള്ള പുതിയ സൗകര്യ പ്രദമായ സ്ഥലത്തേക്ക് മാറുന്നതോട്കൂടി അതിലേക്ക് മൊബൈല്‍ ലബോറട്ടറി സജ്ജീകരിക്കുക എന്ന  ഉദാത്തമായ ലക്ഷ്യവുമായാണ് സെന്റര്‍ പ്രവര്‍ത്തകര്‍ ഫുട്ബാള്‍ മേള സംഘടിപ്പിക്കുന്നത്. കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും പ്രാദേശിക  സംഘടനാ പ്രതിനിധികളുടെയും  മഹല്ല്  പ്രമുഖ  ഭാരവാഹികളുടെയും രാഷ്്ട്രീയ സാമൂഹിക രംഗത്തെ വ്യക്തിത്വങ്ങളുടെയും കൂട്ടായ്മയായ ഡയാലിസിസ് ജിദ്ദ ചാപ്റ്റര്‍ കമ്മറ്റിയാണ് കാരുണ്യ മേള സംഘടിപ്പിക്കുന്നത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ 0557878214 , 0508767158 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു

RELATED STORIES

Share it
Top