ജിഎസ്്ടി: വ്യാപാരികളുടെ ഹെഡ് പോസ്റ്റോഫിസ് പ്രതിഷേധ മാര്‍ച്ച്

പാലക്കാട്: കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ഹോട്ടല്‍, ടീഷോപ്പ്, റസ്റ്ററോന്റ്, കഫേ, കാന്റീന്‍, ബേക്കറി എന്നി സ്ഥാപനങ്ങള്‍ അടച്ചിട്ട് ഹര്‍ത്താല്‍ ആചരിച്ചു.
ഹോട്ടല്‍ ഭക്ഷണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ ചുമത്തിയ ജിഎസ്്ടി പിന്‍വലിക്കുക, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സമ്മതപത്രം വാങ്ങണമെന്ന നിര്‍ദേശം പിന്‍വലിക്കുക, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന അവസാനിപ്പിക്കുക ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
കടകള്‍ അടച്ചിട്ട വ്യാപാരികള്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ സംസ്ഥാന പ്രസിഡന്റ് കെ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ജയപാല്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് എ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജി കെ പ്രകാശ്, വൈസ് പ്രസിഡന്റ് റസാഖ് എന്‍എംആര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി ടി പി സക്കറിയ, മുസ്്‌ലിം ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എം എം ഹമീദ് സംസാരിച്ചു.

RELATED STORIES

Share it
Top