ജിഎസ്്ടി: ഇന്ന് ഹോട്ടലുകളും ബേക്കറികളും അടച്ചിടും

പാലക്കാട്: കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഹോട്ടല്‍, ടീഷോപ്പ്, റസ്റ്ററോന്റ്, കഫേ, കാന്റീന്‍, ബേക്കറി എന്നി സ്ഥാപനങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കും. ഹോട്ടല്‍ ഭക്ഷണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ ചുമത്തിയ ജിഎസ്്ടി പിന്‍വലിക്കുക, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സമ്മതപത്രം വാങ്ങണമെന്ന നിര്‍ദേശം പിന്‍വലിക്കുക, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന അവസാനിപ്പിക്കുക ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇന്നു രാവിലെ 10ന് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തും.
കടയടപ്പ് സമരത്തിന്റെ ഭാഗമായി ചിറ്റൂര്‍ താലൂക്കില്‍ കൊഴിഞ്ഞമ്പാറ, ചിറ്റൂര്‍, വണ്ടിത്താവളം, പട്ടഞ്ചേരി, തത്തമംഗലം , പുതുനഗരം, കൊടുവായൂര്‍, വടവന്നൂര്‍, കാമ്പ്രത്ത് ചള്ള, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലും ആലത്തൂര്‍ താലൂക്കില്‍ മുടപ്പല്ലൂര്‍, വടക്കഞ്ചേരി, ആലത്തൂര്‍, കുഴല്‍മന്ദം, കോട്ടായി സ്ഥലങ്ങളിലും പാലക്കാട് താലൂക്കില്‍ പാറ, കഞ്ചിക്കോട്, പാലക്കാട് ടൗണ്‍, ഒലവക്കോട് എന്നി സ്ഥലങ്ങളിലും വാഹന പ്രചരണജാഥ സംഘടിപ്പിച്ചു.
സ്വീകരണയോഗങ്ങളില്‍ ബോബന്‍ജോര്‍ജ് , അച്ച്യുതന്‍, ജി രമേശ്, സലിം, മണി, രാമനാഥന്‍, ടി ശ്രീജന്‍, കെ സി ചന്ദ്രന്‍, സദാനന്ദന്‍, സജിത രവി, മുരളി, എ അബൂബക്കര്‍, ആസാദ്, കണ്ണന്‍കുട്ടി, ടി എം എന്‍ രാജന്ഡ, എ മുഹമ്മദ് റാഫി പ്രസംഗിച്ചു. ഇന്നുരാവിലെ പത്തിന് ഹെഡ് പോസ്റ്റ് ധര്‍ണയും നടക്കും.

RELATED STORIES

Share it
Top