ജിഎസ്ടി റിട്ടേണ്‍ തിരുത്താന്‍ 31 വരെ അവസരം

തിരുവനന്തപുരം: 2017-18 സാമ്പത്തികവര്‍ഷം സമര്‍പ്പിച്ച ജിഎസ്ടി റിട്ടേണുകളിലെ പിഴവുകള്‍ തിരുത്താന്‍ വ്യാപാരികള്‍ക്ക് 31 വരെ അവസരം. 2017-18ലെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലാത്ത വ്യാപാരികള്‍ക്കാണ് ഈ അവസരം ഉപയോഗപ്പെടുത്താന്‍ കഴിയുന്നത്. ജിഎസ്ടി നിയമപ്രകാരം സമര്‍പ്പിച്ച റിട്ടേണില്‍ പിഴവുകള്‍ സംഭവിച്ചാല്‍, വാര്‍ഷിക റിട്ടേണ്‍ അല്ലെങ്കില്‍ സപ്തംബര്‍ മാസത്തെ റിട്ടേണ്‍ ഏതാണോ ആദ്യം സമര്‍പ്പിക്കുന്നത് അതിലാണ് തിരുത്തലുകള്‍ രേഖപ്പെടുത്തേണ്ടത്. അതിനാല്‍ റിട്ടേണില്‍ തിരുത്തലുകള്‍ ആവശ്യമുള്ള വ്യാപാരികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് അറിയിച്ചു.RELATED STORIES

Share it
Top